Sunday, August 29, 2010

യേശു വ്യഭിചാര സന്തതിയോ?

ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള മതമാണ് ക്രിസ്തു മതം. ക്രിസ്തുമതാനുയായികളില്‍ ധാരാളം ഉപ വിഭാഗങ്ങള്‍ ഉണ്ടെങ്കിലും അടിസ്ഥാന വിശ്വാസം എല്ലാവര്‍ക്കും ഒന്നാണ്. എണ്ണത്തില്‍ കൂടുതല്‍ ഉണ്ടെങ്കിലും. ക്രിസ്തുമത സിദ്ധാന്തങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന ക്രിസ്ത്യാനികള്‍ വളരെ കുറവാണ്. അതുകൊണ്ടു തന്നെ സഭാനേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ വളരെയേറെ ആശങ്കയിലുമാണ്. കൃതുമതം ലോകത്ത് നിന്ന് തരോഭവിച്ചേക്കുമോ എന്നു പോലും അവര്‍ ഭയപ്പെടുന്നു.


എന്താണ് ക്രിസ്തുമതത്തോട് വിശ്വാസികള്‍ക്ക് പ്രതിപത്തി നഷ്ടപ്പെടാന്‍ കാരണം? ഒന്നാമത്തെ കാരണം ക്രിസ്തുമതത്തിന്‍റെ അടിസ്ഥാന വിശാസത്തിലുള്ള കെട്ടുറപ്പില്ലായ്മ തന്നെ. തികച്ചും അയുക്തികമായ ഒരു കഥയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത ഒരു മതമാണ് ക്രിസ്തുമതം. അത് ചുരുക്കത്തില്‍ ഇങ്ങനെ വിവരിക്കാം.

ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൈവം ആറൂ ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചു. പിന്നെ ഒരു ദിവസം ദൈവം വിശ്രമിച്ചു. അതിനു ശേഷം മണ്ണു കുഴച്ച് ആദമിനെ സൃഷ്ടിച്ചു. ആദമിന്‍റെ ഒരു വാരിയെല്ല് ഊരി ഹവ്വ എന്ന സ്ത്രീയെ സൃഷ്ടിച്ചു. അവരെ രണ്ടുപേരെയും സ്വര്‍ഗ്ഗത്തില്‍ ആക്കി. അവിടെയുള്ള എല്ലാ വിഭവങ്ങളും ആസ്വദിച്ചു കൊള്ളുവാന്‍ അനുമതി നല്‍കി; ഒരു മരം ഒഴികെ. ആ ഒരു മരത്തെ സമീപിക്കരുത് അതിലെ ഫലം കഴിക്കരുത് എന്നു പറഞ്ഞു.

പക്ഷേ, എന്തു ചെയ്യാം. പിശാച് പാമ്പിന്‍റെ രൂപത്തില്‍ വന്ന് ഹവ്വയെ പാട്ടിലാക്കി ആ മരത്തിലെ ഫലം കഴിപ്പിച്ചു. ഹവ്വ ആദമിനെക്കൊണ്ടും അത് തീറ്റിച്ചു. ഇതു കണ്ട ദൈവം കോപാകുലനായി രണ്ടുപേരെയും സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്താക്കി. ചെയ്ത തെറ്റിനു ശിക്ഷയായി സ്ത്രീക്ക് പ്രസവ വേദനയും പുരുഷന് അധ്വാനിച്ചു ഭക്ഷണം സംമ്പാദിക്കണം എന്നുമുള്ള ശിക്ഷകള്‍ നല്‍കി. ആദാമിന്‍റെ മക്കളിലേക്ക് ഈ പാപം സംക്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ, കാരുണ്യവാനായ ദൈവത്തിന് മനുഷ്യരെ ഇങ്ങനെ ശീക്ഷിക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യം ആയിരുന്നില്ല. ഈ ശിക്ഷയില്‍ നിന്നു മനുഷ്യരെ എങ്ങനെ എങ്കിലും രക്ഷിക്കണം എന്ന് ദൈവത്തിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എന്തു ചെയ്യും. നീതിമാനായ ദൈവത്തിനു കുറ്റം ചെയ്തവരെ ശിക്ഷിച്ചല്ലേ ഒക്കൂ. ദൈവം തലപുകഞ്ഞാലോചിച്ചു.

അങ്ങനെ നാലായിരം വര്‍ഷം ദൈവം ചിന്തിച്ചു. പെട്ടെന്ന് ദൈവത്തിന്‍ന്‍റെ തലയില്‍ ബുദ്ധി ഉദിച്ചു. ദൈവം പോംവഴി കണ്ടെത്തി. തനിക്കൊരു പുത്രനെ ജനിപ്പിക്കുക. എന്നിട്ട് ആദം ചെയ്തുപ്പോയ ആ മഹാ പാപത്തിന്‍റെ ശിക്ഷയായി അവനെ ബലി നല്‍കുക. അങ്ങനെ മനുഷ്യ രാശിയെ പാപത്തില്‍ നിന്നു മോചിപ്പിക്കുക.

അങ്ങനെ ദൈവം മറിയ എന്ന സ്ത്രീയില്‍ തന്‍റെ പുത്രനെ ജനിപ്പിച്ചു. അതായിരുന്നു യേശു. യേശു വളര്‍ന്നു വലുതായി. ജൂതന്മാര്‍ക്കിടയില്‍ യേശു തന്‍റെ പ്രബോധനം നടത്തി. പിതാവില്ലാതെ ഉണ്ടായ സന്തതിയായതിനാല്‍ ജൂതന്മാര്‍ യേശുവിനെ വ്യഭിചാര സന്തതി എന്നു വിളിച്ചാക്ഷേപിച്ചു. തന്‍റെ പിതൃത്വം തെളിയിക്കാന്‍ യേശുവിന് ഒരു തെളിവും നല്‍കാനില്ലായിരുന്നു. അതുകൊണ്ടു തന്നെ വളരെ കുറച്ചു ജൂതന്മാരെമാത്രമേ യേശുവിന് തന്നിലേക്കകര്‍ഷിക്കാന്‍ കഴിഞ്ഞുള്ളൂ.

യേശു വ്യഭിചാര സന്തതിയാണെന്നു തെളിയിക്കാന്‍ ജൂതന്മാര്‍ ഉപായം കണ്ടെത്തി. യേശുവിനെ ക്രൂശിച്ചു കൊല്ലണം എന്ന് അവര്‍ തീരുമാനിച്ചു. ഗവണ്മെന്‍റിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി ജൂതന്മാര്‍ അക്കാര്യം സാധിച്ചെടുത്തു. അങ്ങനെ അവര്‍ യേശു വിനെ കുരിശിലേറ്റി കൊന്നു. അതോടെ യേശു വ്യഭിചാര സന്തതിയും കള്ളനുമാണെന്നുള്ള അവരുടെ വാദം അവര്‍ സ്ഥാപിച്ചു.

മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നു. യേശു വ്യഭിചാര സന്തതിയും കള്ളനും ആണെന്നുള്ളതിഒഴികെ. അതിനാണെങ്കില്‍ ഒരു തെളിവും മുന്നോട്ടു വെക്കാന്‍ ക്രിസ്ത്യാനികളുടെ കയ്യില്‍ ഇല്ല താനും. 'വിശ്വാസം അതല്ലേ എല്ലാം' എന്നു പറഞ്ഞപോലെയുള്ള ഒരു വിശ്വാസമല്ലാതെ യാതൊരു യുക്തിയും യേശു ദൈവത്തിന്‍റെ സന്തതിയാണെന്നുള്ളതിനു ക്രിസ്ത്യാനികളുടെ കൈയില്‍ ഇല്ല. എന്നിട്ടും യേശുവിനെ വ്യഭിചാര സന്തതി എന്നു വിളിക്കുമ്പോള്‍ കാളിദാസനെപ്പോലുള്ള ക്രിസ്ത്യാനികള്‍ക്ക് സഹിക്കുന്നില്ല. അങ്ങാടിയില്‍ തോറ്റതിന്‍ അമ്മയോട് എന്നു പറഞ്ഞപോലെ തന്‍റെ മതത്തിന്‍റെ പപ്പരത്തം മറച്ചു വെക്കാന്‍ അയള്‍ മറ്റുള്ളവരുടെ മേക്കട്ട് പാഞ്ഞു കയറുകയാണ്.

ജൂതന്മാര്‍ യേശുവിനെക്കുറിച്ചു വ്യഭിചാര സന്തതി എന്നു എന്നു പറഞ്ഞത് ഒരു പുസ്തകത്തില്‍ ഉദ്ധരിച്ചത്പോലും കാളിദാസനെ പ്രകോപിപ്പിക്കുന്നു . ആ വ്യക്തി ഒരു മുസ്ലിം ആയതുകൊണ്ട് കൂടുതലൊന്നും യേശുവിനെക്കുറിച്ചു പറഞ്ഞ്ട്ടില്ല. കാരണം മുസ്ലിമായ അദ്ദേഹവും ഇത്തരം ഒരു പാട് അബധ വിശ്വാസങ്ങള്‍ യേശുവിനെക്കുറീച്ച് കൊണ്ടുനടക്കുന്നവനാണ് ജൂതന്മാര്‍ യേശുവിനെ വ്യഭിചാര സന്തതിയാണെന്നു പറയുന്നു എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നാല്‍ യഥര്‍ഥത്തില്‍ ജൂതന്മാര്‍ എന്താണ് പറഞ്ഞിരുന്നത് എന്ന് നോക്കുന്നത് കൗതുകരമായിരിക്കും.

യാഹുദജനതയുടെ മതപരമായ സകലജ്ഞാനങ്ങളും വിശ്വാസങ്ങളും വ്യാഖാനിക്കുന്ന ഒരു സൈദ്ധാന്തിക പുസ്തകമാണ്‌ 'തല്‍മൂദ്‌'. അതിണ്റ്റെ അദ്ധ്യാപന പ്രകാരം യേശുവിണ്റ്റെ ജനനം ജാര മാര്‍ഗ്ഗത്തിലു ള്ളതാണ്‌ എന്ന്‌ മാത്രമല്ല യേശുവിണ്റ്റെ മാതാവ്‌ ഋതുമതിയായിരുന്നപ്പോള്‍ പിശാചുമായുണ്ടായ വേഴ്ചയിലാണ്‌ അദ്ദേഹം ജന്‍മം കൊണ്ടത്‌ എന്നുഎഴുതുന്നു. വീണ്ടും തല്‍മൂദ്‌ അക്കാര്യം വിശദീകരിക്കുന്നുണ്ട്‌. യേശുവി ന്ന്‌ ഈസാവു (Esau) വിന്‍റെ ആത്മാവാണുണ്ടായിരുന്നത്‌; അയാള്‍ഒരു വിഡ്ഢിയായിരുന്നു. ഒരു ആഭിജാരകന്‍, ലൈംഗികമായി വഴി പിഴപ്പിക്കുന്നവനുമായിരുന്നു അയാള്‍. അതുകൊണ്ട്‌ അയാളെ ക്രൂശിച്ചു നരകത്തില്‍ തള്ളി. അനുയായികളാല്‍ അയാള്‍ എക്കാലത്തേക്കും ഒരുബിംബമായി നാട്ടപ്പെട്ടു. താഴെ കാണുന്ന ഉദ്ധരണി റവ: ഐ. ബി. പ്രാനൈ റ്റിസ്‌ എഴുതിയ The Thalmud Unmasked (തല്‍മൂദ്‌ മുഖം മൂടിയില്ലാതെ) എന്ന പുസ്തകത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്‌. 'കല്ലാഹ്‌' (Kallah Ib (18b)) എന്ന ലഘുലേഖ വിവരിക്കുന്നു: "ഒരിക്കല്‍ മുതിര്‍ന്നവര്‍ പടിവാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. രണ്ട്‌ യുവാക്കള്‍ കടന്നുപോയി. ഒരാളുടെ തലമറച്ചിരുന്നു. മറ്റയാള്‍ തലമറച്ചിരുന്നില്ല. റബ്ബി ഏലീസര്‍ രേഖപ്പെടുത്തുന്നു, തല മറക്കാത്തവന്‍ജാരസന്താനമായിരുന്നു. അതായത്‌ ഒരു മമ്മ്സര്‍ (Mumzer). റബ്ബി ജോഷ്വാ പറയുന്നു: അവനെ ഗര്‍ഭം ധരിച്ചത്‌ ആര്‍ത്തവ സമയത്തായിരുന്നു. അതായത്‌ 'ബന്‍ നിദ്ദാഹ്‌' (Beniddah) ആയിരുന്നു അവന്‍. റബ്ബിഅകിബാഹ്‌ പറയുന്നു: 'അയാള്‍ ഇത്‌ രണ്ടുമായിരുന്നു'. ഇത്‌ പറഞ്ഞ ഉടനെ റബ്ബി അകി ബാഹിനോട്‌ മറ്റുള്ളവര്‍ ചോദിച്ചു: 'താങ്കള്‍ എന്തുകൊണ്ട്‌ മറ്റുള്ളവരില്‍ നിന്നും വിഭിന്നമായി ഇത്‌ പറയുന്നു? അദ്ദേഹം മറുപടി പറഞ്ഞു: 'ഞാന്‍ പറയുന്നത്‌ എന്താണെന്ന്‌ എനിക്ക്‌ തെളിയിക്കാന്‍ സാധിക്കും'. ചന്തയില്‍ പച്ചക്കറി വിറ്റുകൊണ്ടിരുന്ന ആ ചെക്കണ്റ്റെഅമ്മയുടെ അടുത്ത്‌ ഞാന്‍പോയിരുന്നു. ഞാനവളോട്‌ പറഞ്ഞു : 'എണ്റ്റെ മകളേ, ഞാന്‍ ചോദിക്കുന്നതിന്‌ നീ സത്യസന്ധമായി ഉത്തരം പറഞ്ഞാല്‍ പരലോകത്ത്‌ നീ രക്ഷിക്കപ്പെടും. ' വാഗ്ദാനം പാലിക്കണമെന്ന്‌ അദ്ദേഹത്തോടു അവള്‍ ആവശ്യപ്പെട്ടിരുന്നു, റബ്ബി അകി ബാഹ്‌ അപ്രകാരം സമ്മതിച്ചു. പക്ഷേ, അദ്ദേഹത്തിണ്റ്റെ ചുണ്ടുകള്‍ മാത്രമായിരുന്നുഅത്‌ പറഞ്ഞത്‌. അയാളുടെ ഹൃദയം ആ വാഗ്ദാനം നിഷേധിച്ചിരുന്നു. അതിന്‍ശേഷം അവളോട്‌ ചോദിച്ചു: 'ഇനി പറയൂ, നിന്‍റെ ഈ പുത്രന്‍ഏത്‌ തരത്തില്‍പ്പെട്ടവനാണ്‌. അതിന്‌ അവള്‍ ഉത്തരം പറഞ്ഞു: 'ഞാന്‍വിവാഹം കഴിച്ച ദിവസം ആര്‍ത്തവകാരിയായിരുന്നു. ഇത്‌ കാരണം എന്‍റെ ഭര്‍ത്താവ്‌ എന്നെ വിട്ടകന്നിരുന്നു. പക്ഷെ ഒരു പിശാച്‌ എണ്റ്റെ അരികില്‍വരികയും എന്നോടൊപ്പം ശയിക്കുകയും ചെയ്തു. ഈ വേഴ്ചയിലാണ്‌ എനിക്ക്‌ ഇവന്‍ ജനിച്ചത്‌' അങ്ങനെയാണ്‌ ഈ യുവാവ്‌ ജാരനാണെന്ന്‌ മാത്രമല്ല ആര്‍ത്തവകാരിയായിരിക്കുമ്പോള്‍ ജനിച്ചവനുമാണ്‌ എന്ന്‌ തെളിഞ്ഞത്‌. റബ്ബിയോട്‌ ചോദ്യം ചോദിച്ച ആളുകള്‍ ഇത്‌ കേട്ടപ്പോള്‍ ഒന്നടങ്കം പ്രഖ്യാപിച്ചു. "റബ്ബി അകി ബാഹ്‌ മഹാനാണ്‌, അദ്ദേഹം തന്‍റെ പൂര്‍വ്വികരെ സത്യപ്പെടുത്തിയിരിക്കുന്നു'. അവര്‍ ആശ്ചര്യപ്പെട്ടു. 'ജോസഫിന്‍റെ, മകനെപ്പറ്റി രഹസ്യം വെളിപ്പെടുത്തിയ ഇസ്രായേലിന്‍റെ ദൈവത്തിന്‌ സ്തുതിയായിരിക്കട്ടെ!"

സനേന്ദ്രിനിലും (Sanhedrin) ഇത്തരം വിവരണമുണ്ട്

'ലുദ്ദില്‍ വെച്ച്‌ സ്റ്റാഡയുടെ മകനോട്‌ അവര്‍ ഇത്‌ തന്നെയാണ്‌ ചെയ്‌തത്‌. പെസഹായുടെ തലേന്ന്‌ അവര്‍ അവനെ തൂക്കിക്കൊന്നു. സ്റ്റാഡയുടെഈ പുത്രന്‍ പാന്തിറയുടെ പുത്രനായിരുന്നു. റബ്ബി ചസ്ദയുടെവാക്കുകള്‍ പ്രകാരം പാന്തിറ സ്റ്റാഡയുടെ ഭര്‍ത്താവായിരുന്നു. അവനും അവന്‍റെ മാതാവും യാഹുദയുടെ മകനുമായ പാപൂസി (Paphus)ന്‍റെ കാല ത്താണ്‌ ജീവിച്ചിരുന്നത്‌!'

Thalmud Unmasked (തല്‍മൂദ്‌ മുഖം മൂടിയില്ലാതെ) എന്ന ഗ്രന്ഥത്തിണ്റ്റെ കര്‍ത്താവായ ഐ.ബി. പ്രണൈറ്റിസ്‌ മേല്‍ വചനത്തിന്‌ ഇപ്ര കാരം വ്യാഖ്യാനമെഴുതി: 'ഇതിണ്റ്റെ അര്‍ത്ഥം ഈ മറിയം സ്റ്റാഡയെന്ന്‌ വിളിക്കപ്പെട്ടിരുന്ന ഒരുവേശ്യയായിരുന്നു എന്നാണ്‌. കാരണം പുബടിതയില്‍ വെച്ച്‌ അവള്‍ക്ക്‌ പഠിപ്പിക്കപ്പെട്ടത്‌ പ്രകാരം അവളുടെ ഭര്‍ത്താവിനെ ഉപേക്ഷിച്ചുകൊണ്ട്‌വ്യഭിചാരം നടത്തിയിരുന്നു. ഇത്‌ ജെറുസെലേം തല്‍മൂദിലും മെയ്മോനിദിലും (Maimonides) രേഖപ്പെടുത്തിയിട്ടുണ്ട്‌.'

ഇത് ചില ഉദാഹരണങ്ങള്‍ മാത്രം. കാളിദാസന്‍ കലികൊണ്ടിട്ടൊന്നും കാര്യമില്ല. സത്യം സത്യമായിത്തന്നെ അവശേഷിക്കും.

ഇനി മുസ്ലിങ്ങളുടെ കാര്യമെടുത്താലും കഥയിതുതന്നെ. യേശു വ്യഭിചാര സന്തതി അല്ല എന്നു തെളിയിക്കാന്‍ അവരുടെ കൈയില്‍ എന്തു തെളിവാണുള്ളത്? അള്ളാഹു മറിയയുടെ യോനിയില്‍ ഊതിയാണ് യേശുവിനെ സൃഷ്ടിച്ചത് എന്നാണ് ഖുറാന്‍ പറയുന്നത്. ഇതിലും ഭേധം മറ്റേതു തന്നെ.

അപ്പോള്‍ പറഞ്ഞു വന്നത് ,എന്തുകൊണ്ട് ആധുനിക ലോകം ക്രിസ്തുമതത്തില്‍ നിന്ന് അകലുന്നു എന്ന കാര്യമാണ്. മുകളില്‍ വിവരിച്ച ഇത്രയും അബദ്ധ ജഡിലമായ വിശ്വാസത്തില്‍ നിന്ന് ബുദ്ധിയുള്ളവര്‍ അകന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. അല്പമെങ്കിലും യുക്തിയുടെ പിന്‍ബലമില്ലാതെ ഒരു മനുഷ്യന് എങ്ങനെൊരു കാര്യം അംഗീകരിക്കാന്‍ കഴിയും?

മേല്‍ വിവരിച്ച ക്രിസ്തുമതത്തിന്‍റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ തികച്ചും വിഡ്ഢിത്തമാണെന്ന് ഒരു വ്യാഖ്യാനത്തിന്‍റെ ആവശ്യമില്ലാത്ത വിധം വ്യക്തമാണ്. കോടിക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ഭൂമി ആറായിരം വര്‍ഷം മുന്‍പാണ് ഉണ്ടായത് എന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കെ.ജി. ക്ലാസ്സിലെ കുട്ടികള്‍ പോലും തയ്യാറാകില്ല. അതുപോലെത്തന്നെ മനുഷ്യന്‍റെ ഉത്ഭവവും. ഇതിനെല്ലാം പുറമേ അബന്ധങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്. പാപം സന്തതികളിലേക്ക് സംക്രമിക്കുക എന്ന സിദ്ധാന്തം കേട്ടുകേള്വിയില്ലാത്ത ഒന്നാണ്. അതിനുള്‍ല ശിക്ഷയും ദൈവം ആദമിനും ഹവ്വയ്ക്കും കൊടുത്തിരുന്നു. പിന്നീട് ഇതില്‍ നിന്നു മോചിപ്പിക്കാന്‍ ആണല്ലോ തന്‍റെ പുത്രനെ ദൈവം ബലിയാക്കിയത്. പക്ഷേ ഇന്നും മനുഷ്യര്‍ ആ ശിക്ഷകള്‍ അനുഭവിച്ചു കൊണ്ടിരി ക്കുന്നു. എന്തൊരു ദൈവമാണിത്? ഇതാണോ നീതിമാനായ ദൈവം? കൂടുതല്‍ വിവരണങ്ങള്‍ തുടര്‍ പോസ്റ്റുകളില്‍ ചര്‍ച്ച ചെയ്യാം

ക്രിസ്തുമതവും യുക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു കീര്‍ക്കിഗാദ് പറഞ്ഞത് ഉദ്ധരിച്ചുകൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു:

"അഭ്യസ്തവിദ്യരായ പൊതുജനത്തിന്‌ വേണ്ടി യുക്തമായ രീതിയി ല്‍ ക്രിസ്തുമതത്തെ മയപ്പെടുത്തുക എന്നത്‌ ക്രിസ്തീയ എഴുത്തുകാരന്‍റെയോ പ്രബോധകന്‍റെയോ ജോലിയല്ല. അവതാരസി ദ്ധാന്തം യഹുദര്‍ക്ക്‌ ഒരു പ്രതിബന്ധവും ഗ്രീക്കുകാര്‍ക്ക്‌ ഒരു അസംബന്ധവുമായിരുന്നുവല്ലോ. ആയതിനാല്‍ ക്രിസ്തുമതം എപ്പോഴും യുക്തിയെ അതിവര്‍ത്തിക്കുന്നുവെന്ന്‌ മാത്രമല്ല, വിരോധാഭാസത്തില്‍അത്‌ അതുല്യവുമായിരിക്കും. അത്യന്തം വികാരഭരിതവും മതാഭിമുഖ്യമുളളതുമായ ഹൃദയാന്തരങ്ങളില്‍ വിശ്വാസത്താല്‍ മാത്രം പ്രഖ്യാപിക്കപ്പെടുന്നതാണ്‌ ക്രിസ്തുമതം. വിശ്വാസത്തിന്‌ പകരം യുക്തിഎന്നതിന്‍റെ അര്‍ത്ഥം ക്രിസ്തുമതത്തിണ്റ്റെ മരണം എന്നാണ്‌."


അതെ, മരണാസന്നമായ ക്രിസ്തുമതത്തെ പുനരുജ്ജീവിപ്പിക്കാന്‍ കാളിദാസന്‍ എന്നല്ല കാളി ദാസന്‍റെ ഉസ്താദ് കാളി നേരിട്ടു വന്നിട്ടും കിം ഫലം.